കൊച്ചിയിൽ നങ്കൂരമിട്ടിട്ട് ആറ് മാസം…യുദ്ധസാഹചര്യത്തിൽ മടങ്ങാനാവാതെ ഇറാൻ കപ്പൽ…

കൊച്ചി: പശ്ചിമേഷ്യന്‍ യുദ്ധം രൂക്ഷമായതിനു പിന്നാലെ കൊച്ചി തുറമുഖത്ത് അഭയം തേടിയ ഇറാന്റെ നാവികസേനാ കപ്പല്‍ ഐറിസ് ലാവന് കൊച്ചിയില്‍ തുടരുന്നു. നങ്കൂരമിട്ട് 6 മാസം പിന്നിട്ടിട്ടും മടക്കയാത്ര സാധ്യമാകാത്തതിനെ തുടര്‍ന്നാണ് കപ്പല്‍ കൊച്ചിയില്‍ തുടരുന്നത്.
കപ്പലിന്റെ സുരക്ഷ കൊച്ചി തുറമുഖ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. 183 ജീവനക്കാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. അതില്‍ 50 ജീവനക്കാര്‍ ഇപ്പോഴും കൊച്ചിയില്‍ തുടരുകയാണ്. ബാക്കി അംഗങ്ങള്‍ ഇറാനിലേക്ക് മടങ്ങി. ഇന്ത്യന്‍ നേവി കൊച്ചി യൂണിറ്റിന്റെ സഹായത്തോടെയാണ് അവര്‍ മടങ്ങിയത്. ഇറാന് അമേരിക്ക സംഘര്‍ഷം രൂക്ഷമായ ഘട്ടത്തിലാണ് ഐറിസ് ലാവന് കൊച്ചിയില്‍ അഭയം തേടിയത്.



