കെഎസ്ഇബി തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക്…

കോഴിക്കോട്: കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. വടകര മണിയൂരിലാണ് സംഭവം. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (75)ക്കാണ് പരിക്കേറ്റത്. മണിയൂർ ഹൈസ്കൂളിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനായി ജീപ്പിൽ കൊണ്ടുപോകുകയായിരുന്ന കെഎസ്ഇബിയുടെ തോട്ടിയാണ് ജാനകിയെ തട്ടിയത്. അപകടത്തിൽ ജാനകിയുടെ വയറിനും കൈയ്ക്കും ഗുരുതരമായി മുറിവേറ്റു. പരിക്കേറ്റ ജാനകിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സാഹചര്യവും കെഎസ്ഇബി ജീവനക്കാരുടെ ഭാഗത്തുണ്ടായ വീഴ്ചയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



