സിപിഎമ്മിൽ തിരുത്തൽ…എംവി ​ഗോവിന്ദന് ശാസന

തിരുവനന്തപുരം: സിപിഎമ്മിൽ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു. പി ജയരാജൻ, വി ശിവൻകുട്ടി, എംബി രാജേഷ് എന്നിവരെ കൂടി ഉൾപ്പെടുത്തിയാണ് പുനഃസംഘടന. ടിപി രാമകൃഷ്ണനെയും തോമസ് ഐസക്കിനെയും ഒഴിവാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് പാർട്ടി ശാസന നൽകിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. സമിതിയിൽ പുതിയ 9 അംഗങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒ എസ് അംബിക, എം വിജിൻ, ജെയ്ക്, പിഎസ് സഞ്ജീവ് എന്നിവരെ സമിതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവമുഖങ്ങളെ ഉള്‍പ്പെടുത്തി സമഗ്ര അഴിച്ചുപണി നടത്തിയിരിക്കുകയാണ് സിപിഎം.

Related Articles

Back to top button