ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട…. മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇഡി കേസ് രാഷ്ട്രീയ പ്രേരിതമെന്ന ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ. കോൺഗ്രസിന് ഇഡി യോട് എപ്പോഴും ഒരേ സമീപനമാണെന്നും കെ മുരളീധരൻ പറഞ്ഞു. ഇഡി നീക്കത്തിൽ വ്യത്യസ്ത നിലപാടുകളുമായി മുൻ സിപിഐഎം നേതാക്കളും എംഎൽഎമാരുമായ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും രംഗത്തെത്തിയത്.
സിപിഐഎമ്മിനെ വെല്ലുവിളിച്ച് കണ്ണൂരിലെ പാർട്ടി ശക്തികേന്ദ്രങ്ങളിൽ വിജയിച്ചവർ എന്ന നിലയിലാണ്, ഇ.ഡിയുടെ നീക്കത്തിൽ തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദന്റെയും പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണന്റെയും നിലപാടുകൾ ശ്രദ്ധേയമാകുന്നത്. ഇഡി നിലവാരം ഇല്ലാത്ത ഏജൻസിയെന്ന് ടി കെ ഗോവിന്ദൻ. ഇഡി നടത്തുന്നത് രാഷ്ട്രീയപകപോക്കലെന്നും പ്രതികരണം.



