സ്വർണവിലയിൽ നേരിയ ഇടിവ്.. പവന്…

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കുറഞ്ഞ് 14,125 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,13,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. അന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,155 രൂപയും ഒരു പവന് 1,13,240 രൂപയുമായിരുന്നു വില. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ വർധനവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും ഒരു പവന് 2,550 രൂപയുമാണ് വ്യാപാരം നടക്കുന്നത്.




