നെടുമ്പാശ്ശേരിയിൽ നിന്ന് ദുബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മുടങ്ങി….

എറണാകുളം: സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ദുബൈ സർവീസ് മുടങ്ങി. ഇന്ന് (ഞായർ) രാവിലെ 11.05-ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് പുറപ്പെടാൻ സാധിക്കാതെ വന്നത്.

വിമാനത്തിന്റെ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ മണിക്കൂറുകളോളമാണ് യാത്രക്കാർ വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നത്. തുടർന്ന് സർവീസ് തിങ്കളാഴ്ച രാവിലെ 7.30-ലേക്ക് മാറ്റിവെച്ചതായി വിമാനക്കമ്പനി അധികൃതർ അറിയിച്ചു.

Related Articles

Back to top button