ശബരിമല തീർത്ഥാടനം… പൊതുമരാമത്ത് വകുപ്പിന്….

തിരുവനന്തപുരം: ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് സർക്കാർ 551.50 കോടി രൂപ അനുവദിച്ചു. തീർത്ഥാടനത്തിന്റെ ഭാഗമായി നടപ്പാക്കേണ്ട വിവിധ പൊതുമരാമത്ത് പ്രവൃത്തികൾക്കായാണ് തുക അനുവദിച്ചത്. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നൽകിയ പ്രൊപ്പോസലിന് മുഖ്യമന്ത്രി ഉടൻ അനുമതി നൽകുകയായിരുന്നു. റോഡ് നിർമാണവും അനുബന്ധ പ്രവൃത്തികളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് തുക വിനിയോഗിക്കുക.

ശബരിമല തീർത്ഥാടനം ആരംഭിക്കുന്നതിന് മുൻപ് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്താൻ സാധ്യതയുള്ളതിനാൽ വിപുലമായ ക്രമീകരണങ്ങളാണ് സർക്കാർ ഒരുക്കുന്നത്. ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകുന്നുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ 377.80 കോടി രൂപയും 2024-25ൽ 326.97 കോടി രൂപയുമാണ് ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി സർക്കാർ അനുവദിച്ചിരുന്നത്.

Related Articles

Back to top button