മരണം വരെ ഞാൻ സുമംഗലി ആയിരിക്കാൻ പ്രാർത്ഥിക്കണം; സ്വപ്ന സുരേഷ് വിവാഹിതയായി

സ്വർണക്കടത്ത് കേസിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന സ്വപ്‌ന സുരേഷ് വിവാഹിതയായി. വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് സ്വപ്‌ന പുതിയ ജീവിതത്തിലേക്ക് കടന്ന വിവരം അറിയിച്ചത്.

വിവാഹച്ചിത്രങ്ങൾക്കൊപ്പം തന്റെ വിവാഹജീവിതത്തിനായി എല്ലാവരും പ്രാർഥിക്കണമെന്നും സ്വപ്‌ന കുറിച്ചു. എന്നാൽ വിവാഹം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സ്വപ്‌ന തയ്യാറായിട്ടില്ല. ആരെയാണ് വിവാഹം കഴിച്ചതെന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തതയില്ല.

‘‘ഒരുമിച്ച് ജീവിക്കാൻ മാത്രമല്ല ഞങ്ങൾ വിവാഹ ജീവിതം തിരഞ്ഞെടുത്തത്; ഞങ്ങളുടെ കുട്ടികൾക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് ഒരു ജീവിതം പടുത്തുയർത്താനും കൂടിയാണ്. മരണം വരെ ഞാൻ സുമംഗലി ആയിരിക്കാൻ പ്രാർഥിക്കണം’’ – സ്വപ്ന സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Related Articles

Back to top button