രമ്യയുടെ നടപടി പാർട്ടിക്ക് നാണക്കേടുണ്ടാക്കി…താക്കീത് ചെയ്യണമെന്ന് കെപിസിസി അന്വേഷണ കമ്മീഷൻ…

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി അന്വേഷണ കമ്മീഷൻ. പ്രാദേശിക തർക്കത്തിൽ എംഎൽഎ എന്ന നിലയിൽ ഉത്തരവാദിത്തത്തോടെ പെരുമാറിയില്ലെന്നും രമ്യയുടെ നടപടി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും എം.എം. ഹസ്സൻ അധ്യക്ഷനായ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജനപ്രതിനിധിയായതിനാൽ കടുത്ത നടപടി വേണ്ടെന്നാണ് സമിതിയുടെ നിർദേശം. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്‍റ് ഉടൻ തീരുമാനമെടുക്കും. ചിറയിൻകീഴിലെ കയ്യാങ്കളി വിവാദവുമായി ബന്ധപ്പെട്ട് കെപിസിസി ഭാരവാഹി യോഗത്തിൽ രമ്യക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.രമ്യ ഹരിദാസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണ സമിതി അധ്യക്ഷൻ എം.എം ഹസൻ യോഗത്തിൽ വ്യക്തമാക്കി.



