മെസ്സിയുടെ പേരിൽ തട്ടിപ്പ്….അക്കൗണ്ടിൽ വന്ന 213 കോടി വായ്പയെന്ന വാദം തെറ്റെന്ന്…

തിരുവനന്തപുരം: റിപ്പോർട്ടർ കമ്പനിയുടെ അക്കൗണ്ടിൽ വന്ന 213 കോടി രൂപ വായ്പയെന്ന വാദം നിലനിൽക്കില്ലെന്ന് ജിഎസ്ടിയുടെ പ്രത്യേക അന്വേഷണ സംഘം. ചിട്ടി സ്ഥാപനം 137.15 കോടി നൽകി. ഇതിൽ റിപ്പോർട്ടർ കമ്പനിയുടെ ബോർഡ് പാസാക്കിയതായി കാണിച്ചത് 100 കോടിയുടെ ഇടപാട് മാത്രമാണെന്നും ബാക്കി 37.15 കോടി വന്നത് എങ്ങനെ എന്ന് വ്യക്തതയില്ലെന്നും പറയുന്നു. ചിട്ടി കമ്പനിയുടെ ഡയറക്ടർ ബോർഡും ഇത്ര വലിയ തുകയുടെ കൈമാറ്റം അംഗീകരിച്ചതായി രേഖയില്ല. തിരിച്ചടവ് വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്നും ഈടായി കാണിച്ചത് ഒപ്പിട്ട ചെക്കുകൾ മാത്രമാണെന്നും എസ്ഐടി പറയുന്നു.



