വിജയ്‍യ്ക്ക് രൂക്ഷ മറുപടിയുമായി സ്റ്റാലിൻ….

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യ്ക്ക് രൂക്ഷ മറുപടിയുമായി ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. തന്നെ അവഹേളിച്ചാലും ചരിത്രം തിരുത്താനാകില്ലെന്ന് സ്റ്റാലിൻ മറുപടി നൽകി. ജയിലിലെ മർദനത്തിൽ തന്റെ താടിയെല്ല് പൊട്ടിയെന്ന് പറഞ്ഞ സ്റ്റാലിൻ, താടിയിൽ തട്ടി തന്നെ കളിയാക്കിയത് ‘കറക്റ്റ്’ ആണെന്നും പറഞ്ഞു. ഇപ്പോഴും ശരീരത്തിൽ പാടുണ്ട്.

നിയമസഭയിലെ ലൈബ്രറിയിൽ പോയി ചരിത്രം പഠിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. വീഡിയോ സന്ദേശത്തിലൂടെ ആണ് വിജയ്ക്ക് മറുപടിയുമായി സ്റ്റാലിൻ രം​ഗത്തെത്തിയത്. നിയമസഭയിൽ ഡിഎംകെയെ കടന്നാക്രമിച്ചു നടത്തിയ പ്രസംഗത്തിനിടെ വിജയ് തൻ്റെ താടി കൈകൊണ്ട് ഉയർത്തിപ്പിടിക്കുന്ന തരത്തിൽ ആംഗ്യം കാണിച്ചിരുന്നു. ഇത് അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മർദനത്തിൽ പരിക്കേറ്റ സ്റ്റാലിനെ പരിഹസിക്കുന്നതാണെന്ന വിമർശനം ഉയർന്നിരുന്നു.

Related Articles

Back to top button