ഐ.സി.യു. പീഡനക്കേസ് …..പോരാട്ടം ഫലംകണ്ടു…അതിജീവിതയ്ക്ക്…..

ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക നൽകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2023 മാർച്ച് 18-നാണ് കേസിനാസ്പദമായ സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയകഴിഞ്ഞ് മെഡിക്കൽകോളേജ് ഐ.സി.യുവിൽ പാതിമയക്കത്തിൽ കിടക്കവേ യുവതിയെ ആശുപത്രിയിലെ അറ്റൻഡറായ എം.എം. ശശീന്ദ്രൻ പീഡിപ്പിച്ചതായാണ് കേസ്.



