അബുദാബിയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം…

അബുദാബി അൽ മുസഫ ഐക്കാഡ് 3 വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടൻ അബുദാബി പൊലീസിന്റെയും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ അധികൃതർ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ചും വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കരുതെന്ന് അബുദാബി പൊലീസ് അഭ്യർത്ഥിച്ചു. ഔദ്യോഗിക മാധ്യമ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും പൊലീസ് നിർദേശിച്ചു. അബുദാബിയിലെ വ്യവസായ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിലും തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സെപ്റ്റംബർ മൂന്നിന് അൽ മഫ്റഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു വെയർഹൗസിലുണ്ടായ തീപിടിത്തം അധികൃതർ നിയന്ത്രണവിധേയമാക്കിയിരുന്നു. അന്ന് ആളപായമുണ്ടായിരുന്നില്ല.

Related Articles

Back to top button