രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം… DCC ജനറൽ സെക്രട്ടറി

കോഴിക്കോട്: രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി ഷാജിർ അറാഫത്ത്. രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്താൻ കോൺഗ്രസ് നേതൃത്വം ആർജ്ജവം കാണിക്കണമെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാജിർ ആവശ്യപ്പെട്ടത്. ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും രമ്യ ഹരിദാസ് അവഹേളിച്ചുവെന്നാണ് ഷാജിറിന്റെ ആരോപണം. കെപിസിസി വൈസ് പ്രസിഡന്റ് പദവിക്ക് രമ്യ അർഹയല്ലെന്ന് തെളിയിച്ചെന്നും അദ്ദേഹം വിമർശിച്ചു.

രമ്യയെ മാറ്റിനിർത്തിയില്ലെങ്കിൽ പാർട്ടി വലിയ വില നൽകേണ്ടിവരുമെന്നും ഷാജിർ മുന്നറിയിപ്പ് നൽകി. ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളിക്ക് പിന്നാലെയാണ് പാർട്ടിക്കുള്ളിലെ വിമർശനം ശക്തമായത്. സംഭവത്തിൽ പാളയം പ്രദീപിനെയും എസ്. സജാദിനെയും കെപിസിസി സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ പിഎ ആയി നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയതും വിവാദമായിരുന്നു. പ്രദീപിന്റെ നിയമനം സംബന്ധിച്ച രമ്യയുടെ നീക്കത്തിൽ കെപിസിസി നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിറയിൻകീഴിലെ കയ്യാങ്കളി പാർട്ടിക്ക് സൽപ്പേരുണ്ടാക്കിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ സംഘടനാതല അന്വേഷണം നടത്തിയതിന് പിന്നാലെയാണ് രണ്ട് പ്രവർത്തകർക്കെതിരെ നടപടി സ്വീകരിച്ചത്.

ഷാജിർ അറാഫത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ച് കെപിസിസി വൈസ് പ്രസിഡണ്ട് എന്ന പദവിക്ക് ഒട്ടും അർഹയല്ല താനെന്ന് തെളിയിച്ച രമ്യ ഹരിദാസിനെ പാർട്ടിയിൽനിന്ന് മാറ്റിനിർത്താനുള്ള ആർജ്ജവം കോൺഗ്രസ് നേതൃത്വം കാണിക്കണം ഇല്ലായെങ്കിൽ പാർട്ടി വലിയ വില നൽകേണ്ടിവരും.

Related Articles

Back to top button