ഗായകൻ നിസാർ വയനാട് അന്തരിച്ചു…

പിന്നണി ഗായകനും മാപ്പിളപ്പാട്ട് കലാകാരനുമായ നിസാർ വയനാട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ വച്ചാണ് മരണം. വയനാട് കമ്പളക്കാട് സ്വദേശിയാണ്. മൃതദേഹം ദേര മങ്കുൽ ആസ്റ്റർ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മലയാളമടക്കം മൂന്ന് ഭാഷകളിൽ പിന്നണിഗാനരംഗത്ത് പ്രവർത്തിച്ചു. വിദേശ വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്നു അദ്ദേഹം. സംഗീതപരിപാടിക്കായി കഴിഞ്ഞമാസം ദുബായിലെത്തിയതാണ്.
പനിയെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ശനിയാഴ്ച വൈകീട്ട് ദുബൈ മൻഖൂർ ആശുപത്രിയിലായിരുന്നു മരണം. അടുത്തദിവസം സൗദിയിലും ദുബായിലും വിവിധ സംഗീതപരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് മരണം. നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പാടി അഭിനയിച്ചിട്ടുണ്ട്.



