ജിറം വാലി കൂട്ടക്കൊലക്കേസ്; 10 പ്രതികളും

ഛത്തീസ്ഗഡ് ജിറം വാലി കൂട്ടക്കൊലക്കേസിൽ 10 പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി. 2013ലെ മാവോയിസ്റ്റ് ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടിരുന്നു. പ്രമുഖ കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവരാണ് 2013ലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നന്ദകുമാർ പട്ടേൽ, മഹേന്ദ്ര കർമയടക്കം പ്രമുഖ നേതാക്കളാണ് കൊല്ലപ്പെട്ടത്. ജഗ്ദൽപൂരിലെ പ്രത്യേക എൻഐഎ കോടതിയുടേതാണ് നിർണായക വിധി. ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് കോടതി ഈ മാസം 16ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. കേസിന്റെ വിചാരണ വേളയിൽ സാക്ഷികളായ 101 പേരുടെ മൊഴികൾ കോടതി വിശദമായി രേഖപ്പെടുത്തിയിരുന്നു. പ്രമീള മോദിയം, ചൈതു ലെക്കാം, സുമിത്ര പുന്നെം മോദിയം, മുക്ക മാണ്ഡവി, കോസ കവാസി, ആയത മാർക്കം, മഡ്കാമി ദേവ, ജോഗ മഡ്കാമി, ബഞ്ചാമി സന്ന, മഹാദേവ് നാഗ് എന്നിവരാണ് കേസിലെ പത്ത് കുറ്റവാളികൾ. പിടിയിലായ 11 പ്രതികൾക്കെതിരെയായിരുന്നു വിചാരണ നടപടികൾ ആരംഭിച്ചിരുന്നതെങ്കിലും അതിലൊരാൾ വിചാരണക്കാലയളവിൽ മരണപ്പെട്ടിരുന്നു.



