ഇ.ഒ.എസ്-05 വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയുടെ ഭൗമനിരീക്ഷണ ശേഷിക്ക് പുതിയ മാനം നൽകുന്ന ഇ.ഒ.എസ്-05 ഉപഗ്രഹവുമായി ഐ.എസ്.ആർ.ഒയുടെ ജി.എസ്.എൽ.വി. റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം.

ജി.ഐ.എസ്.എ.ടി.-1എ എന്നും അറിയപ്പെടുന്ന ഇ.ഒ.എസ്.-05, ഇന്ത്യയുടെ ഭൗമനിരീക്ഷണ രംഗത്ത് നിർണായക മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. സാധാരണ റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങളിൽനിന്ന് വ്യത്യസ്തമായി ഭൂമിയിൽനിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസിൻക്രണസ് ഭ്രമണപഥത്തിലായിരിക്കും ഉപഗ്രഹത്തിന്റെ പ്രവർത്തനം.

Related Articles

Back to top button