കേരള കോൺഗ്രസ് (ബി)യിൽ കൂട്ടരാജി

കേരള കോൺഗ്രസ് (ബി)യിൽ കൂട്ടരാജി. കോട്ടയത്തെ ജില്ലാ നേതാക്കൾ പാർട്ടിവിട്ടു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ, ജില്ലാ സെക്രട്ടറി മനോജ് പുളിക്കൽ, ട്രഷറർ ലേഖ പി.ജെ, സുനു സി. പണിക്കർ എന്നിവരാണ് പാർട്ടി വിട്ടത്. പ്രശാന്ത് നന്ദകുമാർ ബിജെപിയിൽ ചേരുമെന്നാണ് വിവരം. എൽഡിഎഫിന്റെ കനത്ത അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രശാന്ത് കുമാർ പറഞ്ഞു. അവഗണനയെ കുറിച്ച് പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും കെ.ബി ഗണേഷ് കുമാർ ഗൗനിച്ചില്ലെന്നാണ് ആരോപണം. അവഗണന സഹിച്ച് തുടരാൻ സാധിക്കാത്തതുകൊണ്ടാണ് പാർട്ടി വിടുന്നതെന്നും നേതാക്കൾ പറഞ്ഞു.

Related Articles

Back to top button