മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതല്‍..

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കൂടുതല്‍ പരിശോധന വേണമെന്ന് കേരളം. ദേശീയ ജല വൈദ്യുത കോപ്പറേഷന്‍ മുന്‍ സിഎംഡി ബല്‍രാജ് ജോഷി അധ്യക്ഷനായ സമിതി ഇന്നലെ അണക്കെട്ടില്‍ ആദ്യഘട്ട പരിശോധന നടത്തിയിരുന്നു. എന്നാല്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധന വേണമെന്നാണ് കേരളം ആവശ്യപ്പെടുക. വിദഗ്ധ സമിതിയുടെ യോഗത്തിലാണ് കേരളം ഈ ആവശ്യം ഉന്നയിക്കുക.

Related Articles

Back to top button