കുറ്റ്യാടിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു.. 30 പേർക്ക്…

കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടുംചാലിൽ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്ക്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. തൊട്ടിൽപ്പാലത്ത് നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ നിന്ന് വളവ് കയറി എത്തിയ ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ നാദാപുരം ചേലക്കാട് നിന്നെത്തിയ ഫയർഫോഴ്സ് സംഘം ക്യാബിൻ പൊളിച്ച് പുറത്തെടുത്തു. പരിക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ഗുരുതരമായി പരിക്കേറ്റ 15 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് 15 പേർ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവും ഉണ്ടായി.

Related Articles

Back to top button