സ്വർണവില വീണ്ടും കുതിച്ചു.. പവന്…

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 15 രൂപയാണ് കൂടിയത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 14,385 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,15,080 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഒരു ഗ്രാം സ്വർണം 14,370 രൂപയിലും പവന് 1,14,960 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇന്നത്തെ വർധനയോടെ ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് കേരളത്തിലെ സ്വർണവിലയിലും തുടർച്ചയായി ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ ഇടിവ് രേഖപ്പെടുത്തി. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാം വെള്ളിക്ക് 2,500 രൂപയുമാണ് വ്യാപാരം നടക്കുന്നത്. സ്വർണവില വീണ്ടും ഉയർന്നതോടെ വിവാഹ, ഉത്സവ സീസണിൽ ആഭരണം വാങ്ങാനൊരുങ്ങുന്നവർക്ക് അധിക ചെലവ് നേരിടേണ്ടി വരും.

Related Articles

Back to top button