യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസ്: സുഹൃത്തുക്കൾ അറസ്റ്റിൽ

തിരുവല്ല ഇരവിപേരൂരിലെ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. വൈശാഖ്, ജോജു എന്നിവരാണ് അറസ്റ്റിൽ ആയത്. ഇരുവർക്കും എതിരെ നരഹത്യവകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ജുവൽ ജോൺ ആണ് മരിച്ചത്. മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിന് ഒടുവിൽ ജുവലിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതക ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നു പോലീസ് വ്യക്തമാക്കി. പ്രതികളിൽ ഒരാളായ ജോജുവും കിണറ്റിൽ വീണിരുന്നു. വൈശാഖ് ഫയർഫോഴ്സിനെ വിളിച്ചു വരുത്തിയെങ്കിലും ജുവലിന്റെ ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button