ഇന്ത്യ ലോകത്തെ മഹാശക്തിയല്ല, വിശ്വഗുരുവാണെന്നും മോഹൻ ഭഗവത്… ‘

ലോകത്തിന് മുന്നിൽ അധിനിവേശം സ്ഥാപിക്കുന്ന ഒരു മഹാശക്തിയല്ല ഇന്ത്യയെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. മറിച്ച് മാനവികതയ്ക്കായുള്ള നിസ്വാർത്ഥ സേവനത്തിലൂടെ വിശ്വഗുരുവായാണ് ഇന്ത്യ നിലകൊള്ളുന്നതെന്നും കാനഡയിലെ ടൊറന്റോയിൽ നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള യുദ്ധങ്ങളിൽ നിന്ന് രക്ഷപ്പെട്ടവർക്ക് ചരിത്രപരമായി ഇന്ത്യ എപ്പോഴും അഭയം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടാം ലോകമഹായുദ്ധകാലത്ത് പോളിഷ് അഭയാർത്ഥികൾക്ക് ജാംനഗർ മഹാരാജാവ് സംരക്ഷണം നൽകിയ ചരിത്രം മുതൽ, പശ്ചിമേഷ്യയിലെ യുദ്ധസമയത്ത് സ്വന്തം പൗരന്മാർക്ക് പുറമെ മറ്റ് ഏഴ് രാജ്യങ്ങളിലെ പൗരന്മാരെയും ഇന്ത്യ സുരക്ഷിതമായി നാട്ടിലെത്തിച്ചതുവരെ ഓർമിപ്പിച്ചായിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം.

Related Articles

Back to top button