കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ബിജെപി നേതാവ്

നരേന്ദ്ര മോദി സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഡോ. മുരളീ മനോഹർ ജോഷി. വിദ്യാഭ്യാസ മേഖലയ്ക്ക് കേന്ദ്രസർക്കാർ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം തുടർച്ചയായി കുറയുകയാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ തന്നെ അഴിമതിയുടെ പിടിയിലായിരിക്കുകയാണെന്നും ജോഷി വിമർശിച്ചു. ഒരു ഹിന്ദി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുരളീ മനോഹർ ജോഷി മോദി സർക്കാരിനെതിരെ തുറന്നടിച്ചത്.



