ക്ഷേത്രങ്ങളില്‍ മോഷണം…. അന്വേഷണം ആരംഭിച്ചു

കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം. പെരുവഴിക്കടവ് പള്ളിയറക്കൽ ഭഗവതി ക്ഷേത്രത്തിലും ചാത്തമംഗലം വെള്ളനൂർ കോട്ടോയിൽ പരദേവത ക്ഷേത്രത്തിലും ആണ് മോഷണം നടന്നത്. സംഭവത്തെ തുടർന്ന്, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. പെരുവഴിക്കടവിൽ ഭണ്ഡാരം കുത്തിതുറന്നാണ് മേഷണം നടത്തിയതെങ്കില്‍ പള്ളിയറക്കലിൽ ഭണ്ഡാരം എടുത്ത്കൊണ്ടുപോവുകയായിരുന്നു.



