ആറന്മുള ഉത്തൃട്ടാതി ജലോത്സവം… 9 മുതൽ ഗതാഗത നിയന്ത്രണം… കോന്നി മുതൽ…

പത്തനംതിട്ട: ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തോടനുബന്ധിച്ച് ഉപരാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് ജില്ലയിൽ ഇന്ന് രാവിലെ 9 മുതൽ ഗതാഗത നിയന്ത്രണം. കോന്നി ജംക്‌ഷൻ മുതൽ ആറാട്ടുപുഴ വരെയുള്ള വിവിധ റോഡുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഉപരാഷ്ട്രപതി മടങ്ങുന്നതുവരെ, ഉച്ചയ്ക്ക് 2.30 വരെയാണ് നിയന്ത്രണം. ഉപരാഷ്ട്രപതി എത്തുന്നതിന് 30 മിനിറ്റ് മുൻപ് മുതൽ കോന്നി ജംക്‌ഷനിൽനിന്ന് തെങ്ങുംകാവ്–പൂങ്കാവ് ഭാഗത്തേക്കുള്ള വാഹനങ്ങൾ കോന്നി–മലയോര ഹൈവേ വഴി തിരിച്ചുവിടും. പത്തനംതിട്ടയിൽനിന്ന് കോഴഞ്ചേരിയിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ കടമ്മനിട്ട, പഴയതെരുവ് വഴി തിരിച്ചുവിടും.

തോന്ന്യാമല, കടമ്മനിട്ട ഭാഗത്തുനിന്നുള്ള വാഹനങ്ങൾ സെന്റ് പീറ്റേഴ്സ് ജംക്‌ഷനിലേക്ക് കടത്തിവിടാതെ ഡിപിഒ ജംക്‌ഷനിലേക്ക് തിരിച്ചുവിടും. മൈലപ്ര, കുമ്പഴ ഭാഗങ്ങളിൽനിന്ന് പത്തനംതിട്ട ടൗണിലേക്കും വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. അബാൻ ജംക്‌ഷനിൽനിന്ന് അഴൂർ, മിനി സിവിൽ സ്റ്റേഷൻ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും വഴിതിരിച്ചുവിടും. ആറന്മുള ശബരി ബാലാശ്രമം റോഡിലും ഗതാഗത നിയന്ത്രണമുണ്ടാകും. കിടങ്ങന്നൂർ, കോഴിപ്പാലം ഭാഗത്തുനിന്ന് ഐക്കര ജംക്‌ഷനിലേക്ക് പ്രവേശനം അനുവദിക്കില്ല. ചെങ്ങന്നൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ആഞ്ഞിലിമൂട് പാലം വഴി തിരിച്ചുവിടും. ടിബി ജംക്‌ഷനിൽനിന്ന് തെക്കേമല ജംക്‌ഷനിലേക്കും വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ഉപരാഷ്ട്രപതിയുടെ സന്ദർശനവും ജലോത്സവവും കണക്കിലെടുത്തുള്ള നിയന്ത്രണമായതിനാൽ യാത്രക്കാർ പരമാവധി ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button