വാഹനാപകടത്തിൽ മാവേലിക്കരയിൽ യുവാവിന് ദാരുണാന്ത്യം…

മാവേലിക്കര- കെ.എസ്.ആർ.ടി.സി ബസ് ബുള്ളറ്റിലടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. താമരക്കുളം ചത്തിയറ സിന്ധുഭവനത്തിൽ നിന്ന് മാവേലിക്കര മുള്ളികുളങ്ങരയിൽ താമസിക്കുന്ന പരേതനായ സദാനന്ദനാചാരിയുടെ മകൻ ബിനുകുമാർ (49) ആണ് മരിച്ചത്. ഇന്ന് രാത്രി 8.30 ഓടെ കെ.പി റോഡിൽ ചാരുംമൂട് ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് വെച്ചായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി ബസ് ബുള്ളറ്റ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. താമരക്കുളം ചത്തിയറയിലെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് എത്തി തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. നൂറനാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വിഴിഞ്ഞം അദാനി തുറമുഖത്തെ ജീവനക്കാരനായിരുന്നു. ഭാര്യ: ഗീത. ഏകമകൻ: തേജസ് (ആറാം ക്ലാസ് വിദ്യാർഥി).



