പ്രതിയെ അന്വേഷിച്ച് ചെന്ന പൊലീസുകാർക്ക് നേരെ ആക്രമണം….

കുന്നംകുളം ചീരംകുളത്ത് പോലീസിനെ ആക്രമിച്ച സംഭവത്തില്‍ നാലു പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി സ്വദേശി അദീബ് (28), ആര്‍ത്താറ്റ് സ്വദേശി നിധിന്‍ (29) ആര്‍ത്താറ്റ് താമരശേരി സ്വദേശി സജിത്ത് (30), കുന്നംകുളം നെഹ്‌റൂ നഗര്‍ സ്വദേശി ഗൗരവ് (24) എന്നിവരെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പ നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ അദീബിനെ മറ്റൊരു പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് ആനായ്ക്കലില്‍ പോലീസിനുനേരെ അക്രമം ഉണ്ടായത്.

Related Articles

Back to top button