വീട്ടിൽ അതിക്രമിച്ച് കയറി വയറിംഗ് കേബിളിൽ നിന്നും കോപ്പർ വയറുകൾ മോഷ്ടിച്ചു….പിടിയിലായത്….

കൊച്ചി: ചെമ്പ് കമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. അസം നൗഗോൺ ജാമുഗുരി ഇജാജുൾ ഇസ്ലാം (34), നൗഗോൺ സിമാലുഗുരി ഖൈറുൾ ഇസ്ലാം (28) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മഴുവന്നൂർ വീട്ടൂർ ഭാഗത്ത് പുതുതായി പണികഴിപ്പിച്ച് വരുന്ന വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി ഇലക്ട്രിക് വയറിംഗ് ചെയ്തിരിക്കുന്ന 25,000 രൂപ വില വരുന്ന കോപ്പർ വയറുകളാണ് മോഷ്ടിച്ചത്.



