കനാൽ തീരത്തെ നിർമാണക്കുഴിയിൽ വീണു, സൈക്കിൾ യാത്രികനായ വയോധികന്

ആലപ്പുഴ: നഗരത്തിലെ കനാൽ തീരത്ത് നടക്കുന്ന നിർമാണത്തിന്റെ ഭാഗമായുള്ള കുഴിയിൽ വീണ് സൈക്കിൾ യാത്രികനായ വയോധികന് ദാരുണാന്ത്യം. ആലപ്പുഴ മംഗലം വടക്കേതയ്യിൽ വീട്ടിൽ മഹേഷ് മാനുവൽ (66) ആണ് മരിച്ചത്. കണ്ണൻവർക്കി പാലത്തിനുസമീപം കൊമേഴ്സ്യൽ കനാലിന്റെ വടക്കേകരയിലാണ് സംഭവം. ടൂറിസംവകുപ്പിന്റെ നേതൃത്വത്തിൽ നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമാണപ്രവൃത്തികൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എടുത്ത ഒന്നരയടിയിലേറെ താഴ്ചയുള്ള കുഴിയിൽ വീണായിരുന്നു അപകടം.



