നാദാപുരത്ത് മൊബൈൽ ഷോപ്പിൽ..

നാദാപുരത്തെ കടയിൽ വൻ കവർച്ച. നാദാപുരം ടൗണിൽ പ്രവർത്തിക്കുന്ന മൊബൈൽഫോൺ കടയിൽ ആണ് കവർച്ച നടന്നത്. ഇവിടെ ഉണ്ടായിരുന്ന 92 ഐഫോണുകൾ മോഷണം പോയി. വില്യാപ്പിള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മൊബൈൽ ഷോപ്പിലായിരുന്നു മോഷണം. കടയുടെ ഷട്ടർ തകർത്ത് അകത്തുകടന്നാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് നിഗമനം. കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. ഫോണുകൾ മാത്രമാണ് മോഷ്ടിച്ചത്. ഏകദേശം 80 ലക്ഷം രൂപയുടെ മൊബൈൽഫോണുകളാണ് നഷ്ടമായത്. പണം നഷ്ടമായിട്ടില്ല. കടയുടെ സിസിടിവി ക്യാമറകൾ തിരിച്ചുവെച്ച നിലയിലായിരുന്നു.
കടയുടമ വിവരമറിയിച്ചതിന് പിന്നാലെ പോലീസും, ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. മോഷണസംഘത്തിൽ ഒന്നിലധികംപേരുണ്ടെന്നാണ് വിവരം. കടയ്ക്ക് സമീപത്തുക്ക മറ്റു സ്ഥാപനങ്ങളിലെയും വീടുകളിലെയും സിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാകും പോലീസ് അന്വേഷണം നടക്കുക.



