ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ സ്റ്റേഷന് മുന്നിലെ ഓണാഘോഷം, ഐപി ബിനു അടക്കമുള്ളവരുടെ..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയിൽ കോടതി സെപ്റ്റംബർ 15 ന് വാദം പരിഗണിക്കും. പ്രതിഭാഗത്തിന് അപേക്ഷയുടെ പകർപ്പ് നൽകി കൂടാതെ പൊലീസും അന്ന് റിപ്പോർട്ട് സമർപ്പിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (മൂന്ന്) യാണ് കേസ് പരിഗണിക്കുന്നത്. സി പി എം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കേസിലെ 16 -ാം പ്രതിയുമായ ഐ പി ബിനു, ഒന്നാം പ്രതി നിഥിൻ രാജ് എന്നിവരുടെ ജാമ്യം റദ്ദാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യവ്യവസ്ഥകൾ പ്രതികൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് നടപടി. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ പ്രതികൾ, തുടർന്ന് അവിടെ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്.



