ചെങ്കല്ലിറക്കിയ ശേഷം എടുക്കുന്നതിനിടെ ലോറി നിയന്ത്രണം വിട്ടു; വീടിനരികിലേക്ക് മറിഞ്ഞ്..

കാസർകോട്: ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വീടിനരികിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചായ്യോം സ്വദേശി 40 കാരനായ സാദിഖ് ആണ് മരിച്ചത്. മടിക്കൈ കാഞ്ഞിരപ്പൊയിലിൽ ശനിയാഴ്ച രാവിലെയാണ് അപകടം.
റോഡിൽനിന്ന് താഴെയുള്ള വീടിനോട് ചേർന്നാണ് ലോറി മറിഞ്ഞത്. അപകടത്തിൽ വീടിന്റെ അടുക്കള ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. ലോറി മറിഞ്ഞുണ്ടായ വലിയ ശബ്ദം കേട്ടതോടെ വീട്ടിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button