വീടിനുള്ളിൽ കഴുത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തി… വയോധികൻ..

കല്ലമ്പലം മണമ്പൂരിൽ വീടിനുള്ളിൽ കഴുത്തിൽ മുറിവേറ്റ് അവശ നിലയിൽ കണ്ടെത്തിയ വയോധികൻ മരിച്ചു. മണമ്പൂരിൽ ത്രീ ആർ ഭവനിൽ രാജേന്ദ്ര ബാബു (70) ആണ് മരിച്ചത്. ഇന്നലെയാണ് രാജേന്ദ്ര ബാബുവിനെ ബന്ധു വീടിനുള്ളിൽ കഴുത്തിൽ രക്തം വാർന്ന് അവശ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴുത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് മുറിവുകളുണ്ടാക്കിയാണ് രക്തം വാർന്നത് എന്ന് എഫ് ഐ ആറിൽ പറയുന്നു. കിടപ്പുമുറിയിൽ നിന്നും കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു. രാജേന്ദ്ര ബാബു വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വീടിനോട് ചേർന്നുള്ള മറ്റൊരു വീട്ടിൽ ഭാര്യയും മകളും ചെറുമക്കളും താമസിക്കുന്നു.



