വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമർശനവുമായി എം എൻ കാരശ്ശേരി….

SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി എം എൻ കാരശ്ശേരി. വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത് വെറുപ്പിന്റെ സന്ദേശമാണ്. ശ്രീനാരായണ ആശയങ്ങൾക്ക് എതിരാണ് വെള്ളാപ്പള്ളിയുടെ പ്രസംഗങ്ങളെന്നും എം എൻ കാരശ്ശേരി തുറന്നടിച്ചു.എങ്ങിനെയാണ് നാരായണ ഗുരുവിന്റെ ശിഷ്യനായ ഒരാൾക്ക് വെറുപ്പ് ഉള്ളിൽ വെച്ചുകൊണ്ട് സംസാരിക്കാൻ പറ്റുന്നത്. നാരായണഗുരു ഉയർത്തിപ്പിടിച്ച സന്ദേശം അഹിംസയാണ്.
അഹിംസ എന്ന് പറയുന്നത് ഒരാളെ വാള് കൊണ്ട് വെട്ടണമെന്നോ കൈകൊണ്ട് തല്ലണം എന്നൊന്നുമല്ല. വാക്കിനും മനോഭാവത്തിലുമാണ് അതെല്ലാം വേണ്ടത്.വെള്ളാപ്പള്ളി നടേശൻ മത രാഷ്ട്രവാദികളായവരുടെ സഖ്യ കക്ഷി ആയത് എങ്ങനെ? മുസ്ലീം ജനതയ്ക്ക് എതിരെ എങ്ങനെയാണ് വെള്ളാപ്പള്ളിക്ക് പറയാൻ സാധിക്കുന്നത്. മാൻ ഹോളിൽ രക്ഷാ പ്രവർത്തനത്തിനിടയിൽ മരിച്ച നൗഷാദിന് സർക്കാർ സഹായം നൽകിയപ്പോൾ വർഗീയ പ്രചാരണം വെള്ളാപ്പള്ളി നടത്തി. ശ്രീനാരായണ ആശങ്ങൾക്ക് എതിരാണ് വെള്ളാപ്പള്ളിയുടെ പ്രസംഗങ്ങൾ എന്നും എം എൻ കാരശ്ശേരി പറഞ്ഞു.



