പിന്നിലേക്കെടുത്ത ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം….

പാറമടയിലേക്ക് പോകുന്നതിനായി ലോറി പിന്നോട്ടെടുക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിച്ച് പാമ്പാക്കുട കനിമൂക്കനേത്ത് പൗലോസ് (ജോസ്–61) മരിച്ചു. മണ്ണത്തൂർ ആടുകുഴി പാറമടയ്ക്ക് സമീപം വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. മണ്ണത്തൂർ ഓലിപ്പാട് ഭാഗത്തുനിന്ന് വരികയായിരുന്ന പൗലോസ്, പാറമടയിലേക്കുള്ള റോഡിന്റെ തുടക്കത്തിൽ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു. കുത്തനെയുള്ള കയറ്റവും വളവുമുള്ളതിനാൽ 12ൽ അധികം ടയറുകളുള്ള വലിയ ലോറികൾ രണ്ട് തവണ തിരിച്ചാണ് ഇവിടെ പാറമടയിലേക്ക് പ്രവേശിക്കുന്നത്.

Related Articles

Back to top button