പുസ്തകത്തിൽ മാറ്റം വരുത്താൻ വിസമ്മതിച്ച് സോണിയ; സോണിയ ഗാന്ധിയുടെ ആത്മകഥയുടെ പ്രസിദ്ധീകരണത്തിൽ നിന്ന്…

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയതായി റിപ്പോർട്ട്. പുസ്തകത്തിലെ ചില ഭാഗങ്ങളിൽ എഡിറ്റോറിയൽ മാറ്റങ്ങളും ഒഴിവാക്കലുകളും വേണമെന്ന പ്രസാധകരുടെ നിർദേശം സോണിയ ഗാന്ധി അംഗീകരിക്കാതിരുന്നതാണ് പിന്മാറ്റത്തിന് കാരണമെന്നാണ് വിവരം.



