മലയാളം സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായ ജാതി അധിക്ഷേപം; സര്‍ക്കാര്‍..

തിരൂര്‍ മലയാളം സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി അനഘ ജാതി അധിക്ഷേപം നേരിട്ട സംഭവത്തില്‍ സമരം പിൻവലിച്ചിട്ടില്ലെന്ന് സമരസമിതി. സമരം അവസാനിപ്പിച്ചെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് സമിതി അറിയിച്ചു. സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി അനഘയുമായി കഴിഞ്ഞദിവസം ഫോണില്‍ സംസാരിച്ചിരുന്നു. തന്റെ ആവശ്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അനഘ മന്ത്രിയെ അറിയിച്ചു. ജാതി വിവേചനത്തിനും വിദ്യാഭ്യാസ അവകാശ നിഷേധത്തിനും എതിരെ അനഘ നടത്തുന്ന സമരം പതിനാലാം ദിവസത്തിലേക്ക് കടക്കുകയാണ്.

Related Articles

Back to top button