മിന്നല്‍ പ്രളയം….മരണം 16 ആയി…

നേപ്പാളില്‍ വ്യാപകനാശം വിതച്ച് മിന്നല്‍ പ്രളയം. മരണം 16 ആയി. കാണാതായവരുടെ പ്രാഥമിക പട്ടിക നേപ്പാൾ ടൂറിസം ബോർഡ് പുറത്തുവിട്ടു. ആകെ കാണാതായവരിൽ 291 വിദേശ പൗരന്മാരും, 93 നേപ്പാൾ സ്വദേശികളും ഉണ്ട്. വിദേശികളിൽ 105 ഇന്ത്യക്കാർ ഉണ്ട്. രാജ്യത്തെ 10 പ്രമുഖ ടൂറിസം ഏജൻസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. പ്രാഥമിക പട്ടിക മാത്രമാണ് തയ്യാറാക്കിയത്. ഉത്തർപ്രദേശിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
രണ്ട് ജില്ലകളിലാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത്, പൂർണ്ണമായും ജാഗ്രത പാലിക്കാനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശം. അതേസമയം നേപ്പാളിലുണ്ടായ പ്രളയക്കെടുതിയിലും ജീവഹാനിയിലും അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. സാധ്യമായ എല്ലാ സഹായങ്ങളും നൽകും. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇരുരാജ്യങ്ങളുടെയും സംഘങ്ങൾ സംയുക്തമായി പ്രവർത്തിക്കുന്നു.



