ഓണാശംസയുമായി പ്രധാനമന്ത്രി….

ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് ഓണം കൂടുതല്‍ കരുത്തുപകരട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായാണ് പ്രധാനമന്ത്രി ഓണാശംസകള്‍ നേര്‍ന്നത്.

‘ഏവര്‍ക്കും മനോഹരമായ ഓണം ആശംസിക്കുന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊര്‍ജസ്വലമായ ഉത്സവമാണിത്. ഈ ഉത്സവം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതല്‍ കരുത്തുപകരട്ടെ’, പ്രധാനമന്ത്രി കുറിച്ചു.

Related Articles

Back to top button