‘പിണറായിയും സ്റ്റാലിനും കെജ്രിവാളും ഇന്ത്യകണ്ട മികച്ച മുഖ്യമന്ത്രിമാർ’….

ഇന്ത്യ കണ്ട മികച്ച മുഖ്യമന്ത്രിമാരായി പിണറായി വിജയൻ, എം കെ സ്റ്റാലിൻ, അരവിന്ദ് കെജരിവാൾ എന്നിവരെ പരാമർശിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. ഒരു ടെലിവിഷൻ പരിപാടിയിലാണ് അഭിജീത് ദിപ്‌കെ സ്റ്റാലിനെയും പിണറായി വിജയനെയും അരവിന്ദ് കെജ്‌രിവാളെയും രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരെന്ന് വിശേഷിപ്പിച്ചത്. ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് പ്രതികരണം. എം കെ സ്റ്റാലിൻ തമിഴ്‌നാടിന്റെ സമ്പദ്‌വ്യവസ്ഥയിൽ മികച്ച പ്രവർത്തനം നടത്തിയെന്നും കേരളത്തിലെ ആരോഗ്യ മേഖലയിലെ പിണറായി വിജയന്റെ പ്രവർത്തനം ശ്രദ്ധേയമാണെന്നും അഭിജീത് ദിപ്‌കെ അഭിപ്രായപ്പെട്ടു.

എന്നാൽ ഇതിന് പിന്നാലെ ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കിയ നേതാക്കളെയാണ് സിജെപി മികച്ച മുഖ്യമന്ത്രിമാരായി തിരഞ്ഞെടുത്തതെന്ന് വിമർശനം ഉയർന്നു.

Related Articles

Back to top button