ഓണം നല്ല നാളുകളുടെ ഓർമ പുതുക്കാനുള്ള അവസരമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

ഓണം നല്ല നാളുകളുടെ ഓർമ പുതുക്കുന്ന അവസരമാണെന്നും എല്ലാ പ്രശ്നങ്ങളും മറികടന്ന് ഒരുമയുടെ നല്ല നാളുകൾ വരട്ടെ എന്നതാണ് ഓണത്തിന്റെ സന്ദേശമെന്നും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി, കോഴിക്കോട് ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിലെ വേദിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഒരുമയുടെ കഥകൾ പറയുന്ന നിരവധി ചരിത്രം നമുക്കുണ്ട്. അതിൽ അഭിമാനം കൊള്ളുന്നവരാണ് നമ്മൾ. മനുഷ്യർ തമ്മിലുള്ള ജാതി-മത വ്യത്യാസങ്ങൾ മറന്ന് ഓണം ഒരുമയോടെ ആഘോഷിക്കുകയാണ്. എല്ലാവർക്കും നല്ല നാളുകൾ വരാനുള്ള പ്രതിജ്ഞയെടുക്കുകയാണ് ഇതിലൂടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു

Related Articles

Back to top button