ജയിൽ ചാടിയ പ്രതി…..ആധാർ കാർഡ് വാങ്ങാൻ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി….പൊലീസ്…

ആലുവ: ആലുവ സബ് ജയിലിൽ നിന്ന് ചാടിപ്പോയ റിമാൻഡ് പ്രതി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയിട്ടും തിരിച്ചറിയാനാവാതെ ഉദ്യോഗസ്ഥർ. മോഷണക്കേസിൽ പിടിയിലായ അസം സ്വദേശി മധുർജ്യ സോനോവാളാണ് ജയിൽ ചാടിയ ശേഷം പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ആധാർ കാർഡ് വാങ്ങാനാണ് താൻ എത്തിയതെന്ന് പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് പറഞ്ഞെങ്കിലും, ജയിൽ ചാടിയ ആളാണ് ഇയാളെന്ന് തിരിച്ചറിയാൻ പൊലീസിനായില്ല.

സ്റ്റേഷനിലേക്ക് കൂടുതൽ പൊലീസുകാർ എത്തുകയും സംശയാസ്പദമായ സാഹചര്യം ഉടലെടുക്കുകയും ചെയ്തതോടെ പ്രതി അവിടെ നിന്നും വീണ്ടും മുങ്ങുകയായിരുന്നു. ഇതോടെ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം.

Related Articles

Back to top button