സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓണാഘോഷം, പെൺകുട്ടികളുടെ നൃത്തത്തിന് അകമ്പടിയായി കടന്നുവന്നത്..

പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ്. മോയൻസ് എൽപി സ്കൂൾ ഗൗണ്ടിൽ ഒരു സ്വകാര്യ സ്ഥാപനം സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് ആംബുലൻസ് ദുരുപയോഗം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിന് പിന്നാലെയാണ് വിഷയത്തിൽ മോട്ടോർ വാഹനവകുപ്പ് ഇടപെട്ടത്. പെൺകുട്ടികൾ നൃത്തം ചെയ്യുന്നതിനിടെ ഏതാനും കുട്ടികൾ ആംബുലൻസിൽ യാത്ര ചെയ്ത് കളർ സ്മോക്ക് ഉപയോഗിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിദ്യാർഥികൾ തന്നെയാണ് ഈ വീഗോറിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

മോയൻസ് സ്കൂളിലെ ഓണാഘോഷ പരിപാടിക്കുശേഷം സ്കൂൾ ഗ്രൗണ്ട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓണാഘോഷത്തിനായി വിട്ടുകൊടുക്കുകയായിരുന്നു. ഇവർ നടത്തിയ പരിപാടിയിലാണ് ആംബുലൻസ് ദുരുപയോഗം ചെയ്തത്. ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് ആംബുലൻസ് ഡ്രൈവർമാർ മോട്ടർ വാഹന വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ എംവിഡി അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആംബുലൻസ് ഡ്രൈവർമാരുടെ അസോസിയേഷനാണ് പാലക്കാട് എംവിഡിക്ക് ഔദ്യോഗികമായി പരാതി നൽകിയത്.

ഓണാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ നിയമവിരുദ്ധമായി ആംബുലൻസ് രൂപമാറ്റം വരുത്തുകയോ ആഘോഷ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടോ എന്നത് പരിശോധിച്ച ശേഷം വാഹനം ഓടിച്ച ഡ്രൈവർക്കും ഉടമയ്ക്കുമെതിരെ കർശന നടപടി എടുത്തേക്കും. സ്വകാര്യ സ്ഥാപനത്തിന് ഗ്രൗണ്ട് വിട്ടുനൽകിയതിലും, ഇത്തരം പ്രകടനങ്ങൾ നടത്താൻ അനുവദിച്ചതിലും സ്കൂൾ അധികൃതരോട് വിശദീകരണം തേടുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button