സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ചു….ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി….എസ്ഐയ്‌ക്കെതിരെ…

കൊല്ലം∙ സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ടയിൽ ടെലികമ്യൂണിക്കേഷനിൽ ജോലി ചെയ്യുന്ന എസ്ഐ റോബിൻ വർഗീസിന് എതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. ദീർഘകാലമായി സുഹൃത്തുക്കളായിരുന്നു ഇരുവരും. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ റോബിൻ വിസമ്മതിച്ചു. പീഡന പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.

സഹപാഠികളായ ഇവർ അടുത്തിടെയാണ് പരിചയം പുതുക്കിയത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ എത്തിച്ച്, സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നാണ് യുവതി നൽകിയ പരാതി. രണ്ടാഴ്ച മുൻപാണ് വീട്ടമ്മ പരാതി നൽകിയതെങ്കിലും കേസ് ഒത്തുതീർപ്പാക്കാൻ പൊലീസും പൊലീസ് അസോസിയേഷൻ നേതാക്കളും ശ്രമിച്ചതായി ആരോപണമുണ്ട്.

Related Articles

Back to top button