‘വെള്ളമില്ല, അധ്യാപകരില്ല’; സ്കൂൾ വിദ്യാർഥികളുടെ പ്രതിഷേധം പടരുന്നു…

ശുദ്ധജലം മുതൽ അധ്യാപകരുടെ ലഭ്യത വരെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശിലെ സർക്കാർ സ്കൂൾ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നു. പ്രൈമറി സ്കൂൾ കുട്ടികൾ ഉൾപ്പെടെ വിവിധയിടങ്ങളിൽ വിദ്യാർഥികൾ സമരവുമായി തെരുവിലിറങ്ങിയതോടെ സർക്കാർ സംവിധാനങ്ങളും പ്രതിരോധത്തിലായി.

അധ്യാപകക്ഷാമം, തകർന്ന കെട്ടിടങ്ങൾ, ശുചിത്വമില്ലാത്ത ഉച്ചഭക്ഷണം, ശുദ്ധജലത്തിന്റെ അഭാവം, മോശം പെരുമാറ്റം തുടങ്ങിയ വിഷയങ്ങളാണ് വിദ്യാർഥികൾ പ്രധാനമായും ഉയർത്തുന്നത്.

കഴിഞ്ഞ മാസം അവസാനം ഫത്തേപുരിലെ സർവോദയ സ്കൂളിൽ ഫാനുകൾ, ശുചിമുറികൾ, ശുദ്ധജലം എന്നിവ ആവശ്യപ്പെട്ട് 1,500 വിദ്യാർഥികൾ ആറ് മണിക്കൂറോളം ധർണ നടത്തിയിരുന്നു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആവശ്യങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. ഈ മാസം മാത്രം സമാന ആവശ്യങ്ങളുമായി ആറിടങ്ങളിൽ വിദ്യാർഥികൾ പ്രതിഷേധിച്ചതായാണ് റിപ്പോർട്ട്.

Related Articles

Back to top button