സ്കൂൾ കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കുട്ടികളെ സുരക്ഷിതരാക്കി സമീപത്തെ വീട്ടിലെത്തി അറിയിച്ചു, പിന്നാലെ..

പ്രീ സ്കൂൾ വാഹനത്തിൽ കുട്ടികളുമായി യാത്ര ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. കോളനിപ്പടി കരിങ്ങാട്ടിൽ വീട്ടിൽ കെ.ജെ. സാമുവലിന്റെയും തങ്കമ്മയുടെയും മകൻ ജോജു സാമുവൽ (61) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെ കുന്നത്തേരി എസ്എൻഡിപി റോഡിലായിരുന്നു സംഭവം. യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതോടെ ജോജു വാഹനം റോഡരികിൽ നിർത്തി സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ കുഴഞ്ഞുവീണു.

വീട്ടുകാർ ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സമയത്ത് വാഹനത്തിൽ കുട്ടികൾക്കൊപ്പം ആയയും ഉണ്ടായിരുന്നു. ആയ പ്രീ സ്കൂൾ അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് മറ്റൊരു വാഹനം സ്ഥലത്തെത്തിച്ച് കുട്ടികളെ സുരക്ഷിതമായി വീടുകളിലെത്തിച്ചു.

Related Articles

Back to top button