പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്….പിടിച്ചെടുത്തത്….

തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്. റെയ്ഡിൽ പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു. രണ്ടു സംഘങ്ങളായിട്ടാണ് പരിശോധന നടത്തിയത്. പരീക്ഷ ഡേറ്റകൾ പിഎസ്‌സി കമ്പ്യൂട്ടറിൽ നിന്നും പൊലിസ് ശേഖരിച്ചു. അടുത്ത ആഴ്ച ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ഈ മാസം 11 നായിരുന്നു പരിശോധന. ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 മാർക്കിന്‍റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയതോടെയാണ് ഉദ്യോഗാർത്ഥികൾ പരാതിയുമായി രംഗത്തു വന്നത്.



