ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് അറസ്റ്റിൽ. സൈബർ പൊലീസ് ആണ് അജിത്തിനെ അറസ്റ്റ് ചെയ്തത്. വനിത ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി നടത്തിയ പരിപാടിയെ സോഷ്യൽ മീഡിയയിലൂടെ അജിത്ത് അധിക്ഷേപിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന സ്ത്രീകൾക്കെതിരെ എഐ വീഡിയോയിലൂടെ ലൈംഗിക ചുവയുള്ള പരാമർശം നടത്തി എന്നതായിരുന്നു ഇയാൾക്കെതിരായ പരാതി. ശിശുക്ഷേമ വകുപ്പ് ഡയറക്ടറുടെ പരാതിയിലാണ് അറസ്റ്റ്.സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് റീസർജ് സേഫ് വുമൻ സേഫ് കേരള വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നഗരത്തിൽ വനിതകളുടെ ഒത്തുചേരൽ സംഘടിപ്പിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അധിക്ഷേപവുമായി മെൻസ് അസോസിയേഷൻ രംഗത്തെത്തുന്നത്.സംസ്ഥാന വന്നിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി 9.30 മുതലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. തിരുവനന്തപുരം എം ജി റോഡിൽ യൂണിവേഴ്‌സിറ്റി ജംഗ്ഷൻ മുതൽ ആയുർവേദ കോളേജ് ജംഗ്ഷൻ വരെയാണ് പരിപാടി നടന്നത്. യൂണിവേഴ്‌സിറ്റി കോളേജ് ജംഗ്ഷനിൽ നടന്ന ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button