വാൽപ്പാറയിൽ നിയന്ത്രണം വിട്ട മിനി ബസ് മറിഞ്ഞു

ചാലക്കുടി വാൽപ്പാറയിൽ നിയന്ത്രണം വിട്ട മിനി ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്. ഇന്ന് വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം. രാമേശ്വരത്ത് നിന്നും വന്ന 23 അംഗ സംഘം വാൽപ്പാറ സന്ദർശിച്ച് തിരികെ പോകുന്നവഴിയാണ് അപകടം സംഭവിച്ചത്. രാമനാഥപുരം ജില്ലയിലെ പാമ്പൻ മേഖലയിൽ നിന്നുള്ള സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. വാൽപ്പാറയിലെ ആദ്യത്തെ ഹെയർപിൻ തിരിയുന്നതിനിടെ ബ്രേക്ക് തകരാറിലായ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button